Tuesday, December 7, 2010

നനുത്തോരോര്‍മ


പറന്നകന്ന പക്ഷി
പറയാന്‍ മറന്നതെന്തോ ,
കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു..
വിഫലം ...

ഉമ്മറ ചായ്പിലേക്ക് ഉറ്റുനോക്കുനൊരു
മുതുമുത്ത്ശി കണെക്കെ,
എന്തോ തിരഞ്ഞു ഞാന്‍ നോക്കി ..

മൃദു മഴതുള്ളി വീണെന്‍
മഷി പുരട്ടിയ കടലാസുതോണി
പതിയെ,
മുങ്ങി താഴുന്നുപോയ് ..

കയ്യിലെ കളിപ്പാട്ടമോക്കെയും
മഴയിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ ,
അമ്മതന്‍ മടിയില്‍ മുഖം പുഴുതുന്നൊരു
പിഞ്ചു പൈതലാകാന്‍ ഞാന്‍ കൊതിച്ചു

വിഫലം.... ഞാന്‍ കൊതിച്ചു ..!

ലഭിക്കതില്ലയോ കൊതിച്ചതോന്നുമേ ... ?