Tuesday, December 7, 2010

നനുത്തോരോര്‍മ


പറന്നകന്ന പക്ഷി
പറയാന്‍ മറന്നതെന്തോ ,
കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു..
വിഫലം ...

ഉമ്മറ ചായ്പിലേക്ക് ഉറ്റുനോക്കുനൊരു
മുതുമുത്ത്ശി കണെക്കെ,
എന്തോ തിരഞ്ഞു ഞാന്‍ നോക്കി ..

മൃദു മഴതുള്ളി വീണെന്‍
മഷി പുരട്ടിയ കടലാസുതോണി
പതിയെ,
മുങ്ങി താഴുന്നുപോയ് ..

കയ്യിലെ കളിപ്പാട്ടമോക്കെയും
മഴയിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ ,
അമ്മതന്‍ മടിയില്‍ മുഖം പുഴുതുന്നൊരു
പിഞ്ചു പൈതലാകാന്‍ ഞാന്‍ കൊതിച്ചു

വിഫലം.... ഞാന്‍ കൊതിച്ചു ..!

ലഭിക്കതില്ലയോ കൊതിച്ചതോന്നുമേ ... ?

Thursday, November 25, 2010

നിശബ്ദം



നിന്‍ മിഴിപൂക്കള്‍ പോഴിഞ്ഞോരാ..
കണ്ണുനീര്‍...!
അതിലേഴും അതിലോലമാം..
നൊമ്പരം ...
അറിഞ്ഞതില്ല ഞാന്‍...
ഒരുമാത്ര പോലും ...!

എഴുതിവച്ചോരാ സ്വപ്നങ്ങളൊക്കെയും...
തിരവന്നു മായച്ചപോള്‍
ശൂന്യമായ്...ഇന്നിതാ .....

അവെക്തമായോരെന്‍
കാഴ്ചകള്‍ക്കപ്പുറം ,
വിദൂരമാം ...നിന്‍ പദനിസ്വനം ....

നിശബ്ദം ...
തനിചാക്കിയകന്നു പോയ്‌ ...
എന്നെ... തനിച്ചാക്കിയകന്നുപോയി...!


...

Sunday, October 10, 2010

കൊലപാതകം




നിയാഴ്ച വൈകുന്നേരം കുട്ടുകാരോടൊക്കെ യാത്ര പറയുമ്പോള്‍ നേരം 7മണി. നേരം വൈകിയാല്‍ അമ്മേടെ കയ്യില്‍ നിന്നും ചീത്തകേള്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് വേഗം വീടെത്തി , ചൂട് ചായ ഒരെണ്ണം കുടിച്ചു , നല്ല ഒരു മഴ കഴിഞ്ഞതിന്റെ ആ ചെറിയ തണുപ്പുകാരണം കുളിക്കാന്‍ ഒരു മടി , പിന്നെ തെല്ലകലെയുള്ള പുഴയില്‍ പോകാന്‍ ഇരുട്ടനുവധിച്ച്ചില്ല , കിണറ്റിന്‍ കരയില്‍ പോയി കുളികഴിഞ്ഞു വരോമ്പോള്‍ കയ്യിലെ torch ന്റെ വെളിച്ചത്തില്‍ കണ്ടു ഒരു പുലികുട്ടന്‍.....! "ഒരു പുലിപ്പന്‍ പാമ്പ്" , എന്റെ നേരെ ഒന്ന് ചീറ്റി... ഞാന്‍ ആരാ മോന്‍ പുറകോട്ടു ഒറ്റ ചാട്ടം...! കളരിപടിച്ചതുകൊണ്ട് കടികൊള്ളാതെ രക്ഷപെട്ടു!
പാമ്പെന്നു പറഞ്ഞാല്‍ ഇവനാള് കൊള്ളാം കറുത്ത നിറം ,ദേഹമാസകലം വളയങ്ങള്‍ (Valavalappan) കടിച്ചാല്‍ തട്ടിപോകും എന്നുകേട്ടിട്ടുണ്ട് .
ഒരുത്തന്‍ ടോര്‍ച് തെളിച്ചോണ്ട്‌ അവന്റെ പ്രയാണത്തിന് അകമ്പടി സെവിക്കുന്നൂ എന്നുള്ള ഒരു ഗൌരവത്താല്‍ ആശാന്‍ അങിനെ എന്നെ ഒരു mind ഉം ചെയ്യാതെ പതുക്കെ പോവുകയാണ് -
ഹോ.. ചവിട്ടിയേനെ, ഒരുനിമിഷം കൊണ്ട് എല്ലാ സ്വപ്നങ്ങളും, ആശകളും... പെട്ടിയിലായേനെ ... സത്യത്തില്‍ പേടിയില്ല പക്ഷെ എന്തോ ഞാന്‍ ഒന്ന് വിയര്‍ത്തു .. കുളിച്ചത് വെറുതെയായി !
പിന്നെ ഒന്നും നോക്കില്ല ....!
അച്ഛാ ... അമ്മേ.. ഒന്നിങ്ങുവന്നെ... ഓടിവായോ ..........
എന്നാടാ ... ?
ഒരു പാമ്പ് ...
ഓ ഒരു വടിയെടുത്തു കൊല്ലടാ ...........!
ഇശ്വരാ ... ഇന്നേവരെ ഒരു കൊഴിയെപോലും കൊല്ലാത്ത എന്നോട് അച്ഛന്‍ വളരെ സിമ്പിള്‍ അയീ പറയുവാ പാമ്പിനെ കൊല്ലാന്‍ ... !
എന്റെ ശംബ്ദം കേട്ട് അടുത്തവീട്ടിലെ ചേട്ടനും ചോദിച്ചു എന്താ അവിടെ ...?

ഹേ ഒരു പാമ്പ് ...!
ഭയം പുറത്തുകാണിക്കാതെ ഞാന്‍ മറുപടി പറഞ്ഞു
ഇത്രയും വലുതായിട്ട് ഒരു പാമ്പിനെ കൊല്ലാന്‍ പറ്റിയില്ലേല്‍ പിന്നെ എന്തിനു ജീവിക്കണം എന്നിലെ ധീരന്‍ ഉണര്‍ന്നു.... !
ചാടി അടുത്ത് കിടന്നിരുന്ന കൊന്നപത്തല്‍ എടുത്തു നടുവ് നോക്കി ഒരെണ്ണം കൊടുത്തു, പാമ്പ് പുറകോട്ടു മലന്നു വാ പൊളിച്ചു കടിക്കാനായെന്നോണം അതോ അതിനു വേദനിചിട്ടാണോ എന്തോ !
പിന്നെ കൊടുത്തില്ലേ തുരുതുരാ അടി ! അതിന്റെ വായില്‍ നിന്നും രക്തം വാര്‍ന്നു ... പിടഞ്ഞു പിടഞ്ഞു പതുക്കെ അനക്കം നിലച്ചു !
അങിനെ ഞാന്‍ ഒരു പാമ്പിനെ കൊന്നു ! വെറും പാമ്പല്ല വിഷപാമ്പ് !
പാവം വേണ്ടായിരുന്നു കൊല്ലണ്ടായിരുന്നു !

(സത്യത്തില്‍ പാമ്പുകളെ എന്നല്ല ഒന്നിനെയും എനിക്കു ഭയമില്ല ,പിന്നെ ഞാന്‍ അങിനെ ഒന്നിനെയും ഉപദ്രവിക്കാറില്ല ! ഇത് ഗതികേട് കൊണ്ട് സംഭവിച്ചതാ ...ചുമ്മാ കുറച്ചു പൊടിപ്പും തൊങ്ങലും കൂട്ടി ചേര്‍ത്തിട്ടുണ്ട് )

Thursday, October 7, 2010

വെറുതെ


ചുവന്നോരുമാനം ഇരുണ്ടുകേരുന്നു
നാഡികള്‍ തളരുന്നു ,
ചിന്തകള്‍ വറ്റി വരണ്ടു ,

വിളറിവെളുത്തൊരു മുഖംവുമായി -
മരണം വന്നു വിളിക്കുന്നു ....!

വരുക....
നീ യെന്കൈപിടിച്ചു ....

വിളിച്ചു....
എകാന്തമായൊരു
അന്ധ്യയാമത്തില്‍ !

കണ്ടുമറന്ന മുഖംങ്ങളില്‍
കാണാതെപോയ സ്വപ്നങ്ങളില്‍
മുഖം ഞാന്‍ തിരഞ്ഞു ,

വെറുതെ .....
മരണത്തിന്റെ മുഖം ഞാന്‍ തിരഞ്ഞു !

വെള്ളിവീണ യെന്‍ കെശാഗ്രങ്ങല്‍ക്കിടയിലൂടെ
മൃദുലം കൈവിരലോടിച്ചു -
തോലിച്ചുളിഞ്ഞു ,
വരണ്ട ന്ഖംവുമായി !

കൈപിടിച്ചുനടന്നിടെവേ ,
ആരോ വിളിക്കുന്നുവോ ?

ഇല്ല,
എനിക്കാരുമില്ലിനി ബാക്കി....!


Friday, August 27, 2010

കാഴ്ചക്കാരന്‍


കണ്ണുകള്‍ക്കതീതമായ കാഴ്ചകള്‍ !
കാഴച്ചകല്‍കപ്പുരം കേള്‍ക്കനിഷ്ടപെടാത്ത
യാഥാര്‍ത്ഥ്യങ്ങള്‍ !

അതിര്‍വരമ്പില്ലാത്ത ചിന്തകള്‍
അതിനപ്പുറത്തെ,

സത്യത്തിന്റെ വിക്രെതമായ മുഖംങ്ങള്‍ !

ഇരുള്‍ വീണ വഴികളില്‍ -
കാലിടറാതെ കുടെനിന്നവര്‍
ഭുമിയാം മഹാസാഗരത്തില്‍ -
തനിച്ചാക്കിയകന്നപോള്‍ ...

വേദനകള്‍ മാത്രം ബാക്കി !

ഒടുവില്‍ ...................

വെറും കാച്ഴച്ചകാരനായി ഞാനും !



Thursday, June 24, 2010

മിഴിനീര്‍



നിന്റെ
നീലിമയാര്‍ന്ന കണ്ണിലെ
അശ്രുകണത്തിന്റെ
ചൂടേറ്റണ്
ഞാനുണര്‍ന്നത് !

വികല്പമായ വികാരങ്ങളുടെ -
ദുഃഖ-ചാപല്യങ്ങളുടെ,
കൊപാഗ്നിയുടെ,തലോടലിന്റെ,

എല്ലാത്തിനുമൊടുവില്‍....

മോക്ഷത്തിന്റെ
ച്ചുടതിനുണ്ടായിരുന്നു !

സ്നേഹിക്കുവാനൊരു ഭാഗ്യം !
ഒരുമിച്ചു ജീവിക്കുവാനൊരു ഭാഗ്യം !

പണ്ടൊരു മരച്ചുവട്ടില്‍ നിന്നെ-
ഞാന്‍ സ്നേഹിക്കുന്നുവേന്നോതിയ
കളിക്കുട്ടുകാരന്റെ കളിവാക്കല്ലിത് ...

വില്‍ക്കപെട്ടുപോയ പ്രണയത്തിന്റെയും,
നഷ്ടപെടാന്‍ പോകുന്ന പ്രാണന്റെയും
തേങ്ങലാണിത്...!


Sunday, June 13, 2010

യാത്ര


പുറത്തു ചവിട്ടേറ്റാണ് ഉണര്‍ന്നത് !
എണീറ്റുപോട പട്ടീ !

ഓടി...

അരണ്ട വെളിച്ചത്തിലേക്ക്
എങ്ങോട്ടെന്നറിയാതെ !

ചൂടേറിയ
പകല്‍ ...
തണുപ്പെന്നും
രാത്രിക്ക് സ്വന്തം !

കാലില്‍ മുടന്തും
ചുമലില്‍
ഭാണ്ടവും
പുഴുവരിക്കുന്ന വ്രെണങ്ങളും
!

ഓടടാ ഓട്ടം .....!
എങ്ങോട്ട് ?
വീണ്ടുമൊരു കടത്തിണ്ണതേടി .......!


Friday, June 11, 2010

കടം



നാവടക്ക് എന്നിട്ട് പണംമടക്കു !
അയാള്‍ പറഞ്ഞു ,
എന്റെ
കയ്യില്‍ പണമില്ല !

പണമുണ്ടാക്കിട്ടുവരൂ ..ആജ്ഞാപിച്ചു ..!
പലരോടും ചോദിച്ചു കിട്ടില്യില്ല ..!

പലവഴിയും നോക്കി ,
പണം
കിട്ടിയില്ല
കിട്ടിയതാകട്ടെ
ഒന്നിനും
തികഞ്ഞതുമില്ല ..!

എല്ലാം നഷ്ടമായി ...
ബന്ധംമറ്റു
...മുറിവ്.. വേദന ..

ആര്‍ക്കും വേണ്ടാതെ ..............
എന്തിനു
?
ഒടുവില്‍
ആരോടും പറയാതെ
ജീവന്‍ വെടിഞ്ഞു..

പണമുണ്ടയോ ?

ആജ്ഞ്ഞപിച്ചവനെവിടെ
?
കൊല്ലൂ അവനെയയൂം ....!


Wednesday, May 19, 2010

ഒരു നേര്‍ത്ത വിലാപം


നീല നിലാവിന്റെ മാരപ്പെന്തി പ്രക്രതി ചിരിക്കുനൂ.!
വിശപ്പിന്റെ മാറാപ്പെന്തി അവനിയില്‍ മനിതന്‍ ചുഴലുന്നൂ..!

അപമാനത്തിന്റെ മാറാപ്പെന്തി മനികകള്‍ കുടിലില്‍ തേങ്ങുന്നു...
അറപ്പിന്റെ അഴുക്കു ചാലെന്തിവേശ്യാലയങ്ങള്‍ പെരുകുന്നൂ...

ചീഞ്ഞു നാറുന്ന രോഗങ്ങളാല്‍ പുഴുത്തടിയുന്നു
അധര്‍മത്ത്തിന്റെ മാറപ്പെന്തി അരാജകത്തം നടമാടുന്നു

എങ്ങും എവിടെയും കുത്തഴിഞ്ഞ ജീവിതങ്ങള്‍ തന്‍ കല്‍ മണ്ഡപങ്ങള്‍
കുഞ്ഞിന്റെ വിശപ്പിനായ് മമ ഗര്‍ഭം വില്‍ക്കുന്ന്ന അമ്മമ്മാര്‍

ധനവാന് അതുകൊണ്ടുള്ള ദുഖം
ധരിധ്രന്‍ നു ഇല്ലായ്മയുടെ ദുഖം
ഇതിനെല്ലാ മൊരു അന്ത്യമുണ്ടോ ?

സ്വപ്നങ്ങളില്ലാത്ത ജീവിതങ്ങള്‍..
ആശകളിത്താ യവ്വനങ്ങള്‍..

യിതെല്ലാം -
വെറും സ്വപ്‌നങ്ങള്‍ വെറും സ്വപ്‌നങ്ങള്‍ ...!

സ്നേഹത്തിന്‍ തിരിനാളം തെളിക്കുവാന്‍
ഈ ജഗത്തിലരുമില്ലേ .....

Monday, May 17, 2010

വിലക്കു വാങ്ങിയ വീണ


വിലക്കു വാങ്ങിയ വീണ
അതെന്നും
എന്റേതെന്നു ഞാന്‍ കരുതി


ശ്രുതി താളങ്ങള്‍ കൈവിട്ടു താളപിഴകള്‍ആയപോള്‍
ചാപല്യങ്ങല്‍ക്കുമുന്നില്‍ വഴിപിഴച്ചു -

ചടുലത മൂകമായി മറഞ്ഞതും
ഓര്‍മ്മയില്‍ തെളിഞ്ഞ
ശ്രുതി ചേര്‍ത്ത് ഞാന്‍ വായിച്ചു -


കൊമാരമാടിയ കാവില്‍നിന്നും
ഒരുവേളിപ്പാട്
അകലെ

ഞാന്‍ എന്റെ വീണയെ കണ്ടു..

വിലക്കു വാങ്ങിയ വീണ അത്
മറ്റാരുടെയോ
ആകുന്നതായി ഞാന്‍ അറിഞ്ഞു


വെറുതെ ......

വിലക്കു വാങ്ങിയ വീണ അതെന്നും
എന്റേതെന്നു
ഞാന്‍ കരുതി
....