പറന്നകന്ന പക്ഷി
പറയാന്‍ മറന്നതെന്തോ ,
കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു..
വിഫലം ...
ഉമ്മറ ചായ്പിലേക്ക് ഉറ്റുനോക്കുനൊരു
മുതുമുത്ത്ശി കണെക്കെ,
എന്തോ തിരഞ്ഞു ഞാന്‍ നോക്കി ..
മൃദു മഴതുള്ളി വീണെന്‍
മഷി പുരട്ടിയ കടലാസുതോണി
പതിയെ,
മുങ്ങി താഴുന്നുപോയ് ..
കയ്യിലെ കളിപ്പാട്ടമോക്കെയും
മഴയിലേക്ക് വലിച്ചെറിഞ്ഞിട്ട് ,
അമ്മതന്‍ മടിയില്‍ മുഖം പുഴുതുന്നൊരു
പിഞ്ചു പൈതലാകാന്‍ ഞാന്‍ കൊതിച്ചു
വിഫലം.... ഞാന്‍ കൊതിച്ചു ..!
ലഭിക്കതില്ലയോ കൊതിച്ചതോന്നുമേ ... ?
മൃദു മഴതുള്ളി വീണെന്‍
ReplyDeleteമഷി പുരട്ടിയ കടലാസു തോണി
പതിയെ,മുങ്ങി താഴ്ന്നുപോയ്..
നന്നായിട്ടുണ്ട് ഈ വരികള്‍
വെറുതെ യീ മോഹങ്ങള്‍
ReplyDeleteഎന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം
(ഓ എന്‍ വി )
മഴവെള്ളത്തോടൊപ്പം ഒലിച്ച് പോകരുത് കവിത ...അത് മഴയ്ക്ക് ശേഷമുള്ള ഈറന്‍ തോര്‍ച്ചയില്‍
വെള്ളത്തുള്ളികളെ പോലെ പിന്നെയും പിന്നെയും ഇറ്റു വീഴണം --മനസിലേക്ക് ..
ആശംസകള്‍ :)
കൊള്ളാം നിഷാദ്
ReplyDeletekollaam...........
ReplyDeleteഎന്തോ തിരഞ്ഞു ഞാന്‍ നോക്കി .poleyulla prayogangal ozhivakkunnathalle nallathu.
aashamsakal
കൊതിച്ചതെല്ലാം കിട്ടണമെന്നില്ല , പണ്ടെങ്ങോ കേട്ട രണ്ടു വാക്യങ്ങള്‍ ഇതാ നോക്കൂ , അതിന്റെ അര്‍ഥം വളരെ പ്രോത്സാഹജനകം ആണ്
ReplyDeleteI didnt get anything i wanted
bt I got everything I needed
വിലപെട്ട അഭിപ്രായഗള്‍ക്കും നിര്‍ദേശങ്ങല്‍കും നന്ദി
ReplyDelete