Thursday, June 24, 2010

മിഴിനീര്‍



നിന്റെ
നീലിമയാര്‍ന്ന കണ്ണിലെ
അശ്രുകണത്തിന്റെ
ചൂടേറ്റണ്
ഞാനുണര്‍ന്നത് !

വികല്പമായ വികാരങ്ങളുടെ -
ദുഃഖ-ചാപല്യങ്ങളുടെ,
കൊപാഗ്നിയുടെ,തലോടലിന്റെ,

എല്ലാത്തിനുമൊടുവില്‍....

മോക്ഷത്തിന്റെ
ച്ചുടതിനുണ്ടായിരുന്നു !

സ്നേഹിക്കുവാനൊരു ഭാഗ്യം !
ഒരുമിച്ചു ജീവിക്കുവാനൊരു ഭാഗ്യം !

പണ്ടൊരു മരച്ചുവട്ടില്‍ നിന്നെ-
ഞാന്‍ സ്നേഹിക്കുന്നുവേന്നോതിയ
കളിക്കുട്ടുകാരന്റെ കളിവാക്കല്ലിത് ...

വില്‍ക്കപെട്ടുപോയ പ്രണയത്തിന്റെയും,
നഷ്ടപെടാന്‍ പോകുന്ന പ്രാണന്റെയും
തേങ്ങലാണിത്...!


Sunday, June 13, 2010

യാത്ര


പുറത്തു ചവിട്ടേറ്റാണ് ഉണര്‍ന്നത് !
എണീറ്റുപോട പട്ടീ !

ഓടി...

അരണ്ട വെളിച്ചത്തിലേക്ക്
എങ്ങോട്ടെന്നറിയാതെ !

ചൂടേറിയ
പകല്‍ ...
തണുപ്പെന്നും
രാത്രിക്ക് സ്വന്തം !

കാലില്‍ മുടന്തും
ചുമലില്‍
ഭാണ്ടവും
പുഴുവരിക്കുന്ന വ്രെണങ്ങളും
!

ഓടടാ ഓട്ടം .....!
എങ്ങോട്ട് ?
വീണ്ടുമൊരു കടത്തിണ്ണതേടി .......!


Friday, June 11, 2010

കടം



നാവടക്ക് എന്നിട്ട് പണംമടക്കു !
അയാള്‍ പറഞ്ഞു ,
എന്റെ
കയ്യില്‍ പണമില്ല !

പണമുണ്ടാക്കിട്ടുവരൂ ..ആജ്ഞാപിച്ചു ..!
പലരോടും ചോദിച്ചു കിട്ടില്യില്ല ..!

പലവഴിയും നോക്കി ,
പണം
കിട്ടിയില്ല
കിട്ടിയതാകട്ടെ
ഒന്നിനും
തികഞ്ഞതുമില്ല ..!

എല്ലാം നഷ്ടമായി ...
ബന്ധംമറ്റു
...മുറിവ്.. വേദന ..

ആര്‍ക്കും വേണ്ടാതെ ..............
എന്തിനു
?
ഒടുവില്‍
ആരോടും പറയാതെ
ജീവന്‍ വെടിഞ്ഞു..

പണമുണ്ടയോ ?

ആജ്ഞ്ഞപിച്ചവനെവിടെ
?
കൊല്ലൂ അവനെയയൂം ....!