Sunday, October 10, 2010

കൊലപാതകം




നിയാഴ്ച വൈകുന്നേരം കുട്ടുകാരോടൊക്കെ യാത്ര പറയുമ്പോള്‍ നേരം 7മണി. നേരം വൈകിയാല്‍ അമ്മേടെ കയ്യില്‍ നിന്നും ചീത്തകേള്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് വേഗം വീടെത്തി , ചൂട് ചായ ഒരെണ്ണം കുടിച്ചു , നല്ല ഒരു മഴ കഴിഞ്ഞതിന്റെ ആ ചെറിയ തണുപ്പുകാരണം കുളിക്കാന്‍ ഒരു മടി , പിന്നെ തെല്ലകലെയുള്ള പുഴയില്‍ പോകാന്‍ ഇരുട്ടനുവധിച്ച്ചില്ല , കിണറ്റിന്‍ കരയില്‍ പോയി കുളികഴിഞ്ഞു വരോമ്പോള്‍ കയ്യിലെ torch ന്റെ വെളിച്ചത്തില്‍ കണ്ടു ഒരു പുലികുട്ടന്‍.....! "ഒരു പുലിപ്പന്‍ പാമ്പ്" , എന്റെ നേരെ ഒന്ന് ചീറ്റി... ഞാന്‍ ആരാ മോന്‍ പുറകോട്ടു ഒറ്റ ചാട്ടം...! കളരിപടിച്ചതുകൊണ്ട് കടികൊള്ളാതെ രക്ഷപെട്ടു!
പാമ്പെന്നു പറഞ്ഞാല്‍ ഇവനാള് കൊള്ളാം കറുത്ത നിറം ,ദേഹമാസകലം വളയങ്ങള്‍ (Valavalappan) കടിച്ചാല്‍ തട്ടിപോകും എന്നുകേട്ടിട്ടുണ്ട് .
ഒരുത്തന്‍ ടോര്‍ച് തെളിച്ചോണ്ട്‌ അവന്റെ പ്രയാണത്തിന് അകമ്പടി സെവിക്കുന്നൂ എന്നുള്ള ഒരു ഗൌരവത്താല്‍ ആശാന്‍ അങിനെ എന്നെ ഒരു mind ഉം ചെയ്യാതെ പതുക്കെ പോവുകയാണ് -
ഹോ.. ചവിട്ടിയേനെ, ഒരുനിമിഷം കൊണ്ട് എല്ലാ സ്വപ്നങ്ങളും, ആശകളും... പെട്ടിയിലായേനെ ... സത്യത്തില്‍ പേടിയില്ല പക്ഷെ എന്തോ ഞാന്‍ ഒന്ന് വിയര്‍ത്തു .. കുളിച്ചത് വെറുതെയായി !
പിന്നെ ഒന്നും നോക്കില്ല ....!
അച്ഛാ ... അമ്മേ.. ഒന്നിങ്ങുവന്നെ... ഓടിവായോ ..........
എന്നാടാ ... ?
ഒരു പാമ്പ് ...
ഓ ഒരു വടിയെടുത്തു കൊല്ലടാ ...........!
ഇശ്വരാ ... ഇന്നേവരെ ഒരു കൊഴിയെപോലും കൊല്ലാത്ത എന്നോട് അച്ഛന്‍ വളരെ സിമ്പിള്‍ അയീ പറയുവാ പാമ്പിനെ കൊല്ലാന്‍ ... !
എന്റെ ശംബ്ദം കേട്ട് അടുത്തവീട്ടിലെ ചേട്ടനും ചോദിച്ചു എന്താ അവിടെ ...?

ഹേ ഒരു പാമ്പ് ...!
ഭയം പുറത്തുകാണിക്കാതെ ഞാന്‍ മറുപടി പറഞ്ഞു
ഇത്രയും വലുതായിട്ട് ഒരു പാമ്പിനെ കൊല്ലാന്‍ പറ്റിയില്ലേല്‍ പിന്നെ എന്തിനു ജീവിക്കണം എന്നിലെ ധീരന്‍ ഉണര്‍ന്നു.... !
ചാടി അടുത്ത് കിടന്നിരുന്ന കൊന്നപത്തല്‍ എടുത്തു നടുവ് നോക്കി ഒരെണ്ണം കൊടുത്തു, പാമ്പ് പുറകോട്ടു മലന്നു വാ പൊളിച്ചു കടിക്കാനായെന്നോണം അതോ അതിനു വേദനിചിട്ടാണോ എന്തോ !
പിന്നെ കൊടുത്തില്ലേ തുരുതുരാ അടി ! അതിന്റെ വായില്‍ നിന്നും രക്തം വാര്‍ന്നു ... പിടഞ്ഞു പിടഞ്ഞു പതുക്കെ അനക്കം നിലച്ചു !
അങിനെ ഞാന്‍ ഒരു പാമ്പിനെ കൊന്നു ! വെറും പാമ്പല്ല വിഷപാമ്പ് !
പാവം വേണ്ടായിരുന്നു കൊല്ലണ്ടായിരുന്നു !

(സത്യത്തില്‍ പാമ്പുകളെ എന്നല്ല ഒന്നിനെയും എനിക്കു ഭയമില്ല ,പിന്നെ ഞാന്‍ അങിനെ ഒന്നിനെയും ഉപദ്രവിക്കാറില്ല ! ഇത് ഗതികേട് കൊണ്ട് സംഭവിച്ചതാ ...ചുമ്മാ കുറച്ചു പൊടിപ്പും തൊങ്ങലും കൂട്ടി ചേര്‍ത്തിട്ടുണ്ട് )

2 comments:

  1. ഇശ്വരാ ... യിന്നെവരെ ഒരു കൊഴിയെപോലും കൊല്ലാത്ത എന്നോട് അച്ഛന്‍ വളരെ സിമ്പിള്‍ അയീ പറയുവാ പാമ്പിനെ കൊല്ലാന്‍ ... !

    ReplyDelete