Tuesday, December 7, 2010

നനുത്തോരോര്‍മ


പറന്നകന്ന പക്ഷി
പറയാന്‍ മറന്നതെന്തോ ,
കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു..
വിഫലം ...

ഉമ്മറ ചായ്പിലേക്ക് ഉറ്റുനോക്കുനൊരു
മുതുമുത്ത്ശി കണെക്കെ,
എന്തോ തിരഞ്ഞു ഞാന്‍ നോക്കി ..

മൃദു മഴതുള്ളി വീണെന്‍
മഷി പുരട്ടിയ കടലാസുതോണി
പതിയെ,
മുങ്ങി താഴുന്നുപോയ് ..

കയ്യിലെ കളിപ്പാട്ടമോക്കെയും
മഴയിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ ,
അമ്മതന്‍ മടിയില്‍ മുഖം പുഴുതുന്നൊരു
പിഞ്ചു പൈതലാകാന്‍ ഞാന്‍ കൊതിച്ചു

വിഫലം.... ഞാന്‍ കൊതിച്ചു ..!

ലഭിക്കതില്ലയോ കൊതിച്ചതോന്നുമേ ... ?

6 comments:

  1. മൃദു മഴതുള്ളി വീണെന്‍
    മഷി പുരട്ടിയ കടലാസു തോണി
    പതിയെ,മുങ്ങി താഴ്ന്നുപോയ്‌..
    നന്നായിട്ടുണ്ട് ഈ വരികള്‍

    ReplyDelete
  2. വെറുതെ യീ മോഹങ്ങള്‍
    എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം
    (ഓ എന്‍ വി )

    മഴവെള്ളത്തോടൊപ്പം ഒലിച്ച് പോകരുത് കവിത ...അത് മഴയ്ക്ക്‌ ശേഷമുള്ള ഈറന്‍ തോര്‍ച്ചയില്‍
    വെള്ളത്തുള്ളികളെ പോലെ പിന്നെയും പിന്നെയും ഇറ്റു വീഴണം --മനസിലേക്ക് ..
    ആശംസകള്‍ :)

    ReplyDelete
  3. കൊള്ളാം നിഷാദ്‌

    ReplyDelete
  4. kollaam...........

    എന്തോ തിരഞ്ഞു ഞാന്‍ നോക്കി .poleyulla prayogangal ozhivakkunnathalle nallathu.

    aashamsakal

    ReplyDelete
  5. കൊതിച്ചതെല്ലാം കിട്ടണമെന്നില്ല , പണ്ടെങ്ങോ കേട്ട രണ്ടു വാക്യങ്ങള്‍ ഇതാ നോക്കൂ , അതിന്റെ അര്‍ഥം വളരെ പ്രോത്സാഹജനകം ആണ്

    I didnt get anything i wanted
    bt I got everything I needed

    ReplyDelete
  6. വിലപെട്ട അഭിപ്രായഗള്‍ക്കും നിര്‍ദേശങ്ങല്‍കും നന്ദി

    ReplyDelete