Friday, November 11, 2011


വികൃതമായ്..
അണപൊട്ടിയൊഴുകുന്ന
ഭ്രാന്തിന്റെ ചിന്തകള്‍കിടയില്‍

കണ്ണുനീര്‍ നിരഞ്ഞെരെന്‍ കവിളില്‍
ഒരു മ്രിതുകരത്താല്‍...
തലോടിയതാരെനു
ഞാന്‍ തിരിച്ചറിഞ്ഞു

പണ്ടെന്റെ വിരല്‍തുമ്പില്‍
തൂങ്ങിപിടിച്ചുകൊണ്ടെന്റെ അചെനെയെനെക്കിഷ്ടം
എന്ന്നുപരഞ്ഞ്നോരെന്‍
പ്രിയപുത്രിയോ

തിരികെയതില്ലതോരെന്‍ വിജനമാം ഇടവഴിയില്‍
കൈവിട്ടു പോയ മകള്‍ !

അച്ഛാ എന്ന് വിളിക്കുന്നുവോ ...

നെടുവീര്പിനോടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഭ്രാന്തന്‍ ഭ്രാന്തന്‍ എന്ന പരിഹാസ സ്വരങ്ങള്‍ ...

Friday, February 4, 2011

തിമിരം

നിറം മങ്ങിയ പൂവിറുത്തു
നരവന്നൊരു മുടിയില്‍ ചൂടി
തിരികെ
കിട്ടില്ലെന്നരിഞ്ഞതെന്തോ തിരയാന്‍,
തിമിരം വന്നൊരു കണ്ണില്‍
കണ്ണട വച്ച്
ബാഷപാമ്ഗുരമായ്,
വിറയാര്‍ന്ന ചുണ്ടിനാല്‍
ചോദിച്ചു...

കണ്ണ് കാണാത്തവര്‍ക്കെന്തിനു കണ്ണട... !

Tuesday, December 7, 2010

നനുത്തോരോര്‍മ


പറന്നകന്ന പക്ഷി
പറയാന്‍ മറന്നതെന്തോ ,
കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു..
വിഫലം ...

ഉമ്മറ ചായ്പിലേക്ക് ഉറ്റുനോക്കുനൊരു
മുതുമുത്ത്ശി കണെക്കെ,
എന്തോ തിരഞ്ഞു ഞാന്‍ നോക്കി ..

മൃദു മഴതുള്ളി വീണെന്‍
മഷി പുരട്ടിയ കടലാസുതോണി
പതിയെ,
മുങ്ങി താഴുന്നുപോയ് ..

കയ്യിലെ കളിപ്പാട്ടമോക്കെയും
മഴയിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ ,
അമ്മതന്‍ മടിയില്‍ മുഖം പുഴുതുന്നൊരു
പിഞ്ചു പൈതലാകാന്‍ ഞാന്‍ കൊതിച്ചു

വിഫലം.... ഞാന്‍ കൊതിച്ചു ..!

ലഭിക്കതില്ലയോ കൊതിച്ചതോന്നുമേ ... ?

Thursday, November 25, 2010

നിശബ്ദം



നിന്‍ മിഴിപൂക്കള്‍ പോഴിഞ്ഞോരാ..
കണ്ണുനീര്‍...!
അതിലേഴും അതിലോലമാം..
നൊമ്പരം ...
അറിഞ്ഞതില്ല ഞാന്‍...
ഒരുമാത്ര പോലും ...!

എഴുതിവച്ചോരാ സ്വപ്നങ്ങളൊക്കെയും...
തിരവന്നു മായച്ചപോള്‍
ശൂന്യമായ്...ഇന്നിതാ .....

അവെക്തമായോരെന്‍
കാഴ്ചകള്‍ക്കപ്പുറം ,
വിദൂരമാം ...നിന്‍ പദനിസ്വനം ....

നിശബ്ദം ...
തനിചാക്കിയകന്നു പോയ്‌ ...
എന്നെ... തനിച്ചാക്കിയകന്നുപോയി...!


...

Sunday, October 10, 2010

കൊലപാതകം




നിയാഴ്ച വൈകുന്നേരം കുട്ടുകാരോടൊക്കെ യാത്ര പറയുമ്പോള്‍ നേരം 7മണി. നേരം വൈകിയാല്‍ അമ്മേടെ കയ്യില്‍ നിന്നും ചീത്തകേള്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് വേഗം വീടെത്തി , ചൂട് ചായ ഒരെണ്ണം കുടിച്ചു , നല്ല ഒരു മഴ കഴിഞ്ഞതിന്റെ ആ ചെറിയ തണുപ്പുകാരണം കുളിക്കാന്‍ ഒരു മടി , പിന്നെ തെല്ലകലെയുള്ള പുഴയില്‍ പോകാന്‍ ഇരുട്ടനുവധിച്ച്ചില്ല , കിണറ്റിന്‍ കരയില്‍ പോയി കുളികഴിഞ്ഞു വരോമ്പോള്‍ കയ്യിലെ torch ന്റെ വെളിച്ചത്തില്‍ കണ്ടു ഒരു പുലികുട്ടന്‍.....! "ഒരു പുലിപ്പന്‍ പാമ്പ്" , എന്റെ നേരെ ഒന്ന് ചീറ്റി... ഞാന്‍ ആരാ മോന്‍ പുറകോട്ടു ഒറ്റ ചാട്ടം...! കളരിപടിച്ചതുകൊണ്ട് കടികൊള്ളാതെ രക്ഷപെട്ടു!
പാമ്പെന്നു പറഞ്ഞാല്‍ ഇവനാള് കൊള്ളാം കറുത്ത നിറം ,ദേഹമാസകലം വളയങ്ങള്‍ (Valavalappan) കടിച്ചാല്‍ തട്ടിപോകും എന്നുകേട്ടിട്ടുണ്ട് .
ഒരുത്തന്‍ ടോര്‍ച് തെളിച്ചോണ്ട്‌ അവന്റെ പ്രയാണത്തിന് അകമ്പടി സെവിക്കുന്നൂ എന്നുള്ള ഒരു ഗൌരവത്താല്‍ ആശാന്‍ അങിനെ എന്നെ ഒരു mind ഉം ചെയ്യാതെ പതുക്കെ പോവുകയാണ് -
ഹോ.. ചവിട്ടിയേനെ, ഒരുനിമിഷം കൊണ്ട് എല്ലാ സ്വപ്നങ്ങളും, ആശകളും... പെട്ടിയിലായേനെ ... സത്യത്തില്‍ പേടിയില്ല പക്ഷെ എന്തോ ഞാന്‍ ഒന്ന് വിയര്‍ത്തു .. കുളിച്ചത് വെറുതെയായി !
പിന്നെ ഒന്നും നോക്കില്ല ....!
അച്ഛാ ... അമ്മേ.. ഒന്നിങ്ങുവന്നെ... ഓടിവായോ ..........
എന്നാടാ ... ?
ഒരു പാമ്പ് ...
ഓ ഒരു വടിയെടുത്തു കൊല്ലടാ ...........!
ഇശ്വരാ ... ഇന്നേവരെ ഒരു കൊഴിയെപോലും കൊല്ലാത്ത എന്നോട് അച്ഛന്‍ വളരെ സിമ്പിള്‍ അയീ പറയുവാ പാമ്പിനെ കൊല്ലാന്‍ ... !
എന്റെ ശംബ്ദം കേട്ട് അടുത്തവീട്ടിലെ ചേട്ടനും ചോദിച്ചു എന്താ അവിടെ ...?

ഹേ ഒരു പാമ്പ് ...!
ഭയം പുറത്തുകാണിക്കാതെ ഞാന്‍ മറുപടി പറഞ്ഞു
ഇത്രയും വലുതായിട്ട് ഒരു പാമ്പിനെ കൊല്ലാന്‍ പറ്റിയില്ലേല്‍ പിന്നെ എന്തിനു ജീവിക്കണം എന്നിലെ ധീരന്‍ ഉണര്‍ന്നു.... !
ചാടി അടുത്ത് കിടന്നിരുന്ന കൊന്നപത്തല്‍ എടുത്തു നടുവ് നോക്കി ഒരെണ്ണം കൊടുത്തു, പാമ്പ് പുറകോട്ടു മലന്നു വാ പൊളിച്ചു കടിക്കാനായെന്നോണം അതോ അതിനു വേദനിചിട്ടാണോ എന്തോ !
പിന്നെ കൊടുത്തില്ലേ തുരുതുരാ അടി ! അതിന്റെ വായില്‍ നിന്നും രക്തം വാര്‍ന്നു ... പിടഞ്ഞു പിടഞ്ഞു പതുക്കെ അനക്കം നിലച്ചു !
അങിനെ ഞാന്‍ ഒരു പാമ്പിനെ കൊന്നു ! വെറും പാമ്പല്ല വിഷപാമ്പ് !
പാവം വേണ്ടായിരുന്നു കൊല്ലണ്ടായിരുന്നു !

(സത്യത്തില്‍ പാമ്പുകളെ എന്നല്ല ഒന്നിനെയും എനിക്കു ഭയമില്ല ,പിന്നെ ഞാന്‍ അങിനെ ഒന്നിനെയും ഉപദ്രവിക്കാറില്ല ! ഇത് ഗതികേട് കൊണ്ട് സംഭവിച്ചതാ ...ചുമ്മാ കുറച്ചു പൊടിപ്പും തൊങ്ങലും കൂട്ടി ചേര്‍ത്തിട്ടുണ്ട് )

Thursday, October 7, 2010

വെറുതെ


ചുവന്നോരുമാനം ഇരുണ്ടുകേരുന്നു
നാഡികള്‍ തളരുന്നു ,
ചിന്തകള്‍ വറ്റി വരണ്ടു ,

വിളറിവെളുത്തൊരു മുഖംവുമായി -
മരണം വന്നു വിളിക്കുന്നു ....!

വരുക....
നീ യെന്കൈപിടിച്ചു ....

വിളിച്ചു....
എകാന്തമായൊരു
അന്ധ്യയാമത്തില്‍ !

കണ്ടുമറന്ന മുഖംങ്ങളില്‍
കാണാതെപോയ സ്വപ്നങ്ങളില്‍
മുഖം ഞാന്‍ തിരഞ്ഞു ,

വെറുതെ .....
മരണത്തിന്റെ മുഖം ഞാന്‍ തിരഞ്ഞു !

വെള്ളിവീണ യെന്‍ കെശാഗ്രങ്ങല്‍ക്കിടയിലൂടെ
മൃദുലം കൈവിരലോടിച്ചു -
തോലിച്ചുളിഞ്ഞു ,
വരണ്ട ന്ഖംവുമായി !

കൈപിടിച്ചുനടന്നിടെവേ ,
ആരോ വിളിക്കുന്നുവോ ?

ഇല്ല,
എനിക്കാരുമില്ലിനി ബാക്കി....!


Friday, August 27, 2010

കാഴ്ചക്കാരന്‍


കണ്ണുകള്‍ക്കതീതമായ കാഴ്ചകള്‍ !
കാഴച്ചകല്‍കപ്പുരം കേള്‍ക്കനിഷ്ടപെടാത്ത
യാഥാര്‍ത്ഥ്യങ്ങള്‍ !

അതിര്‍വരമ്പില്ലാത്ത ചിന്തകള്‍
അതിനപ്പുറത്തെ,

സത്യത്തിന്റെ വിക്രെതമായ മുഖംങ്ങള്‍ !

ഇരുള്‍ വീണ വഴികളില്‍ -
കാലിടറാതെ കുടെനിന്നവര്‍
ഭുമിയാം മഹാസാഗരത്തില്‍ -
തനിച്ചാക്കിയകന്നപോള്‍ ...

വേദനകള്‍ മാത്രം ബാക്കി !

ഒടുവില്‍ ...................

വെറും കാച്ഴച്ചകാരനായി ഞാനും !